വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; യുവതി ചികിത്സയിൽ

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്‍റെ വീട്ടിൽ കഴിയുമ്പോഴായിരുന്നു ആക്രമണം
gang rape at malappuram
വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
Updated on

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടിൽ അതിക്രമിച്ച് കടന്ന മൂന്നു പേർ ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്‍റെ വീട്ടിൽ കഴിയുമ്പോഴായിരുന്നു ആക്രമണം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളും പരാതിയിലുള്ളതായാണ് വിവരം. 2 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com