ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.
German woman raped at hyderabad

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി

Updated on

ഹൈദരാബാദ്: കാർ ഡ്രൈവർ ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹാദി ഷരീഫ് മേഖലയിൽ വച്ചാണ് 22കാരിയായ യുവതി അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വനിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ കാണാനായി ജർമൻ സ്വദേശികളായ മൂന്നു പേർക്കൊപ്പമാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്.

തിങ്കളാഴ്ച നഗരം ചുറ്റിക്കാണുന്നതിനിടെ ഒരു കാർ ഡ്രൈവർ‌ ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റു യാത്രക്കാരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം പിന്നീട് പല സ്റ്റോപ്പുകളിലായി ഇറങ്ങി. മാമിഡിപ്പള്ളിയിലെത്തിയതോടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും കാറിൽ നിന്നിറങ്ങി.

വൈകിട്ട് 7.30ന് മാമിഡിപ്പള്ളിയിലെ ചില ചിത്രങ്ങൾ പകർത്താനായാണ് യുവതി യാത്ര തുടർന്നത്. പിന്നീട് യുവതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് അതിക്രമത്തിനിരയായതായി അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com