
ബംഗളൂരു: സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ചു വിഷം നൽകാമോ എന്നും കോടതിയോട് ചോദിച്ച് കന്നഡ നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ ജയിലിൽ കവിയുന്ന ദർശൻ സിറ്റി സിവിൽ, സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിക്കാറില്ലെന്നും വെളിച്ചമേൽക്കാതെ കൈകളിൽ ഫംഗസ് ബാധിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു.
കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സുപ്രീം കോടതി താരത്തെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.
അതേ തുടർന്ന് ഓഗസ്റ്റ് 14നാണ് ദർശൻ വീണ്ടും ജയിലിൽ എത്തിയത്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്.