പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 75 പവൻ മോഷ്ടിച്ചു

രണ്ട് മുറികളിലായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു
പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 75 പവൻ മോഷ്ടിച്ചു
Updated on: 

പയ്യന്നൂർ: പെരുമ്പയിൽ വീടുകുത്തിത്തുറന്ന് മോഷണം. 75 പവൻ സ്വർ‌ണാഭരണം കവർന്നതായി പരാതി. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രി ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.

രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. രണ്ട് മുറികളിലായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

logo
Metro Vaartha
www.metrovaartha.com