6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

രണ്ടു കുട്ടികളെയും മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ അമ്മൂമ്മയാണ് സംരക്ഷിച്ചിരുന്നത്.
Grand mothers friend sexually assaults minor girl, double lifer
6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തംfile image
Updated on: 

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. 9 വയസുള്ള സഹോദരിയുടെ മുൻപിൽ വച്ചാണ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ‌ നവംബർ ന് വിധി പറയും. കുട്ടിയുടെ അമ്മൂമ്മയുടെ കാമുകനാണ് പ്രതി.

രണ്ടു കുട്ടികളെയും മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ അമ്മൂമ്മയാണ് സംരക്ഷിച്ചിരുന്നത്. പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്നു. അമ്മൂമ്മ പുറത്തു പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 2020-21 കാലഘട്ടത്തിൽ നിരന്തരമായി കുട്ടികൾ പീഡനത്തിന് ഇരകളായി. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടികളെ അശ്ലീല വിഡിയോകൾ കാണിച്ചിരുന്നതായും കുട്ടികളുടെ മുന്നിൽ വച്ച് അമ്മൂമ്മയുമായി ശാരീരിക ബന്ധം നടത്തുകയും പതിവായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നത് അയൽവാസി കണ്ടതോടെയാണ് ഇക്കാര്യങ്ങൾ പുറത്തറിഞ്ഞത്. കുട്ടികളുടെ രഹസ്യഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ ഷെൽട്ടർ ഹോമിലാണ് കുട്ടികൾ. പ്രത്യേക അതി വേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com