Arrest
ഹെറോയിനുമായി ഇതരസംസ്ഥാനതൊഴിലാളികൾ അറസ്റ്റിൽ

ഹെറോയിനുമായി ഇതരസംസ്ഥാനതൊഴിലാളികൾ അറസ്റ്റിൽ

പോലീസിനെ ക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി.
Published on

കൊച്ചി :19 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നാഗോൺ. ബാസിയാഗാവ് സ്വദേശികളായ അൻവർ 'ഹുസൈൻ (26), നജ്മുൽ അലി (20) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. പുക്കാട്ടുപടി വയർ റോപ്സ് ജംഗ്ഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്.

എടത്തല പോലീസ് കഴിഞ്ഞ രാത്രിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവരെ പിടികൂടിയത്. കൃത്യത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശത്തിലായിരുന്നു പരിശോധന. പോലീസിനെ ക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.സെനോദ്, എസ് ഐ മാരായ അരുൺ ദേവ്, അബ്ദുൽ ജമാൽ, എസ് സി പി ഓ ബിനീഷ് സിപിഒ ഷെഫീഖ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com