ജോളി
Crime
കൂടത്തായി കൊലപാതകം: ജോളിയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി
പുറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളി നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ തനിക്കെതിരേയുള്ള ആരോപണങ്ങൾ നില നിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. എന്നാൽ പുറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.
വിചാരണ ആരംഭിക്കുന്നതിനൊപ്പം സെഷൻസ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
2002 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കൂടത്തായിലെ സ്വന്തം ഭർത്താവും ഭർതൃമാതാവും ഭർതൃപിതാവും അടക്കം ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിലാണ് 2019 ഒക്റ്റോബറിൽ ജോളി അറസ്റ്റിലായത്.