അങ്കമാലിയിൽ വൻ മയക്കു മരുന്ന് വേട്ട; യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കണ്ടെത്തിയത്
huge drug hunt 3 arrest in angamaly
അങ്കമാലിയിൽ വൻ മയക്കു മരുന്ന് വേട്ട
Updated on

കൊച്ചി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 200 ഗ്രാം എംഡിഎംഎയും, പത്ത് ഗ്രാം എക്സ്റ്റെസിയുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറെ വാഹനം ടിബി ജംഗ്ഷനിൽ പൊലീസ് സാഹസികമായി തടഞ്ഞ് നിർത്തുകയായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവർ സീറ്റിന് പുറകുവശം ഉള്ളിലായി പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗലൂരുവിൽ നിന്നാണ് കൊണ്ടുവന്നത്.

എംഡിഎംഎയേക്കാളും അപകടകാരിയാണ് എക്സെറ്റസി. ഡാൻസാഫ് 'ടീമിനെക്കൂടാതെ ഡിവൈഎസ്പിമാരായ പി.പി ഷംസ്, ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺ കുമാർ എസ്ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എഎസ്ഐമാരായ ഇഗ്‌നേഷ്യസ് ജോസഫ്, പി.വി. ജയശ്രീ, സീനിയർ സിപിഒമാരായ ടി.ആർ. രാജീവ്, അജിതാ തിലകൻ, എം.എ. വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com