ഭർത്താവും കാമുകിയും കാറിൽ; ഓടുന്ന വണ്ടിയുടെ ബോണറ്റിൽ തൂങ്ങി ഭാര്യ, പൊലീസ് കേസ്|Video

മായങ്കിനെയും മഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
Husband and lover in car; wife lies on the bonnet of the moving vehicle

ഭർത്താവും കാമുകിയും കാറിൽ; ഓടുന്ന വണ്ടിയുടെ ബോണറ്റിൽ തൂങ്ങി ഭാര്യ, പൊലീസ് കേസ്|Video

Updated on: 

മീററ്റ്: ഭർത്താവും കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയും യാത്ര ചെയ്യുന്ന കാറിന്‍റെ ബോണറ്റിൽ കിടന്ന് ഭാര്യ. മീററ്റിലെ ലോഹിയാനഗറിലാണ് സംഭവം. സുനിത സിങ്ങും ഭർത്താവ് മാ‍യങ്ക് സിങ്ങും തമ്മിലുള്ള പ്രശ്നമാണ് ഒടുവിൽ പൊലീസ് കേസായി മാറിയത്. മഹി വർമ എന്ന സ്ത്രീക്കൊപ്പം കാറിൽ മായങ്കിനെ കണ്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

മായങ്കും സുനിതയും തമ്മിലുള്ള കലഹത്തിനൊടുവിൽ മായങ്ക് വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചു. സുനിത അതു തടഞ്ഞ് മുന്നിൽ നിന്ന സുനിത വണ്ടിയുടെ ബോണറ്റിലേക്ക് കയറുകയായിരുന്നു. പിന്നീട് ബോണറ്റിൽ കിടക്കുന്ന സുനിതയുമായി കാർ കുറച്ചു ദൂരം മുന്നോട്ടു പോയി.

സുനിതയെ കൊല്ലാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. തുടർന്ന് മായങ്കിനെയും മഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com