നടി നോറ ഫത്തേഹിയെ പോലെയാകാൻ ആവശ്യപ്പെട്ട് ഭർത്താവിന്‍റെ പീഡനം; പരാതിയുമായി യുവതി

വ്യായാമം മുടങ്ങിയാൽ ഭക്ഷണം നൽകിയിരുന്നില്ലെന്നും പരാതിയിലുണ്ട്.
husband harassment forced to be like nora fatehi

നടി നോറ ഫത്തേഹിയെ പോലെയാകാൻ ആവശ്യപ്പെട്ട് ഭർത്താവിന്‍റെ പീഡനം; പരാതിയുമായി യുവതി

Updated on

ഗാസിയാബാദ്: ബോളിവുഡ് താരം നോറ ഫത്തേഹിയെ പോലെ ആകണം എന്നാവശ്യപ്പെട്ട് ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവും ഭർത്താവിന്‍റെ മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

ആറു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. സർക്കാർ സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ് ഭർത്താവ്. 76 ലക്ഷം രൂപ മുടക്കിയാണ് തന്‍റെ മാതാപിതാക്കൾ വിവാഹം നടത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ ഭർത്താവ് നിരന്തരം തന്‍റെ ശരീരത്തെ അപമാനിക്കാൻ തുടങ്ങി. തടിച്ചിയെന്നും ഭംഗിയില്ലാത്തവൾ എന്നും ആക്ഷേപിച്ചിരുന്നു. ബോളിവുഡ് താരം നോറ ഫത്തേഹിയെപ്പോലെ മനോഹരമായ ശരീരത്തിനു വേണ്ടി ദിവസവും മൂന്നു മണിക്കൂർ ഉറപ്പായും വ്യായാമം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു.

വ്യായാമം മുടങ്ങിയാൽ ഭക്ഷണം നൽകിയിരുന്നില്ലെന്നും പരാതിയിലുണ്ട്. ഭർത്താവ് മർദിക്കാറുമുണ്ട്. ഒരിക്കൽ ഭർത്താവിന്‍റെ മാതാപിതാക്കൾ നിർബന്ധിച്ച് ഗർഭമലസിപ്പിച്ചതായും യുവതി ആരോപിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അസിസ്റ്റന്‍റ് കമ്മിഷണർ സലോണി അഗർവാൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com