വിവാഹിതരായിട്ട് 7 മാസം മാത്രം; 25കാരിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്
husband killed 25 year old wife over domestic dispute

വിവാഹിതരായിട്ട് 7 മാസം മാത്രം; 25കാരിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

representative image- Ai

Updated on

ലഖ്നൗ: കുടുംബ വഴക്കിനെ തുടർന്ന് 25 കാരിയായ ഭാര‍്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഭാര‍്യയെ കൊലപ്പെടുത്തിയതായി 112 എന്ന നമ്പറിലേക്ക് ഫോൺ കോൾ ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ഉദ‍്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ചേർന്നത്.

സ്ഥലത്തെത്തിയപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ഭർത്താവായ മോനു ഭാര‍്യയായ ഗീതയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വ‍്യക്തമായി. ഇരുവരും വിവാഹിതരായിട്ട് 7 മാസം മാത്രമെ ആയിട്ടുള്ളൂവെങ്കിലും അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 4 അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി അഭിഷേക് പ്രതാപ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com