നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം
husband killed wife in neyyattinkara

എം.എൽ. അൽമ

Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതക ശേഷം പ്രതിതന്നെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരാണ് പൊലീസിനെ വിളിച്ചത്.

logo
Metro Vaartha
www.metrovaartha.com