കുടുംബ തർക്കം; ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

എളമ്പശേരി സ്വദേശിനി മായയാണ് കൊല്ലപ്പെട്ടത്
husband kills wife due to family dispute kuttampuzha

കുടുംബ തർക്കം; ഭാര‍്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി

file

Updated on

കൊച്ചി: കുടുംബ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എളമ്പശേരി സ്വദേശിനി മായയാണ് (37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌

ബുധനാഴ്ച പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര‍്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി.

കൊലപാതക കാരണം വ‍്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com