ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഇരുവരും ഗുരുതരാവസ്ഥയിൽ
husband poured petrol on woman in Cherthala
husband poured petrol on woman in Cherthala
Updated on

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ ആരതിയേയും ഭർത്താവ് ശ്യാംജിത്തിനേയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ത രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പുറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ചാണ് സംഭവം നടക്കുന്നത്. രാവിലെ ഓഫീസിലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഇയാൾ തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുകയായിരുന്നു. പ്രകോപനത്തിനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com