നയാ പൈസയില്ല!! മോഷ്ടിക്കാൻ ക‍യറി നിരാശനായി, 20 രൂപ വച്ച് മടങ്ങി കള്ളൻ| video

ഹൈദരാബാദ് മഹേശ്വരത്തെ ഭക്ഷണശാലയിലാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
hyderabad maheshwaram disappointed thief cctv video
മോഷണത്തിനെത്തിയ കള്ളൻ cctv screen shot
Updated on

ഹൈദരാബാദ്: മോഷ്ടിക്കാൻ ഹോട്ടലിൽ ക‍യറിയ കള്ളൻ ഒന്നും കിട്ടാതെ വന്നതോടെ ഒരു കുപ്പി വെള്ളവുമായി മടങ്ങി. അത് മോഷ്ടിച്ചതല്ലട്ടോ.. കുപ്പിവെള്ളത്തിന്‍റെ 20 രൂപ മേശയിൽ വച്ചാണ് കള്ളൻ മടങ്ങിയത്. ഹൈദരാബാദ് മഹേശ്വരത്തെ ഭക്ഷണശാലയിലാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപാണ് സംഭവം. മുഖം മറച്ച് കടക്കുള്ളിൽ കയറിയ മോഷ്ടാവ് സകലതും അരിച്ചു പെറുക്കിയെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. ഇതോടെ നിരാശനായ ഇയാൾ കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ നോക്കി തന്‍റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് തന്‍റെ പേഴ്സിൽ നിന്നും 20 രൂപ മേശയിലേക്ക് വലിച്ചെറിഞ്ഞ് ഇയാൾ മടങ്ങുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com