ഓണത്തിനിടെ അനധികൃത മദ്യ വില്പന; രണ്ടുപേർ പിടിയിൽ

സ്വന്തം വീട്ടിൽ വച്ച് മദ്യവിൽപ്പന നടത്തുന്നതിനിടെയാ‌ണ് ശ്രീകല അറസ്റ്റിലായത്.
Illegal liquor sales during Onam; two arrested

ശ്രീകല, ബേസിൽ കുര്യാക്കോസ്

Updated on

കോതമംഗലം: ഓണക്കാലത്ത് അനധിക‌ൃതമായി മദ്യ വില്പന നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പിണ്ടിമന ആമല തടത്തിൽ പുത്തൻപുര വീട്ടിൽ സുരേഷിന്‍റെ ഭാര്യ ശ്രീകല (40), മലയിൻകീഴ് ഭാഗത്ത് വച്ച് പുന്നേക്കാട് സ്വദേശി തെക്കുംപറമ്പിൽ വീട്ടിൽ കുര്യാക്കോസ് മകൻ ബേസിൽ കുര്യാക്കോസ് (26) എന്നിവരാണ് അറസ്റ്റിലായത്. സ്വന്തം വീട്ടിൽ വച്ച് മദ്യവിൽപ്പന നടത്തുന്നതിനിടെയാ‌ണ് ശ്രീകല അറസ്റ്റിലായത്.

ഇവരിൽ നിന്ന്13.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 3610 രൂപയും കണ്ടെടുത്തു. ബേസിൽ കുര്യാക്കോസിനെ 52 ബോട്ടിലുകളിലായി സൂക്ഷിച്ച 26 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായാണ് പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് വകുപ്പ് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി പ്രിവന്‍റീവ് ഓഫീസർ ഷമീർ വി .എ യുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

logo
Metro Vaartha
www.metrovaartha.com