പാക്കിസ്ഥാനു വേണ്ടി ചാരപ്പണി; വ‍്യോമസേനാ ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

ഉത്തർ പ്രദേശ് സ്വദേശി സുമിത് കുമാറാണ് അറസ്റ്റിലായത്
indian airforce officer arrested for spying for pakistan

സുമിത് കുമാർ

Updated on

ജയ്പൂർ: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ഇന്ത‍്യൻ വ‍്യോമസേന ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാൻ ഇന്‍റലിജൻസും എയർഫോഴ്സ് ഇന്‍റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഉത്തർ പ്രദേശ് സ്വദേശി സുമിത് കുമാർ പിടിയിലായത്. അസമിലെ ദിബ്രുഗഡ് ചബുവ വ‍്യോമസേനാ സ്റ്റേഷനിലെ ജീവനക്കാരനാണ് ഇയാൾ.

സമൂഹമാധ‍്യമങ്ങളിലൂടെ യുദ്ധവിമാനങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും സ്ഥാനങ്ങൾ അടക്കം പാക്ക് ഏജന്‍റുമാർക്ക് സുമിത് കുമാർ കൈമാറിയതായി പൊലീസ് അറിയിച്ചു.

സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് 2023 മുതൽ പാക്ക് ഏജന്‍റുമാരുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണത്തിൽ നിന്നും കണ്ടെത്തിയത്. സുമിത് കുമാറിനെതിരേ കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com