യുഎസിലെ സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

യുഎസ് നിയമം പ്രകാരം 15 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Indian man held in us for two jobs simultaneously

യുഎസിലെ സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Updated on

ന്യൂയോർക്ക്: സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യ കമ്പനിയിൽ കൂടി ജോലി ചെയ്ത് 40 ലക്ഷത്തോളം അധിക വരുമാനമുണ്ടാക്കിയ ഇന്ത്യൻ വംശജൻ ന്യൂയോർക്കിൽ അറസ്റ്റിലായി. 39 വയസുള്ള മെഹുൽ ഗോസ്വാമിയാണ് അറസ്റ്റിലായിരിക്കുന്നത്.ന്യൂയോർക്ക് സ്റ്റേറ്റ് ഓഫിസ് ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ ജോലി ചെയ്തിരുന്ന മെഹുൽ മാൾട്ട സെമി കണ്ടക്റ്റർ കമ്പനിയായ ഗ്ലോബൽ ഫൗണ്ടറീസിൽ കൂടി ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ് നിയമം പ്രകാരം 15 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ മെഹുൽ ജോലി ചെയ്യേണ്ട അതേ സമയം മറ്റൊരു ജോലിയിൽ കൂടി വ്യാപൃതനാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിന് കാരണമായത്.

2022 മാർച്ച് മുതൽ മെഹുൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയെന്ന് ഇൻസ്പെക്റ്റർ ജനറൽ ലൂസി ലാങ് പറയുന്നു.

സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ സേവനം ചെയ്യുന്നതിനൊപ്പം മറ്റൊരു കമ്പനിയുടെ മുഴുവൻ സമയ ജീവനക്കാരനായി ജോലി ചെയ്യുന്നത് പൊതുസ്രോതസുകൾ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ഇൻസ്പെക്റ്റർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com