"അനുഗ്രഹിക്കാനെന്ന പേരിൽ മോശമായി സ്പർശിച്ചു"; പൂജാരിക്കെതിരേ നടിയുടെ പരാതി

ശനിയാഴ്ചയാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Indian origin model alleges sexually assaulted by priest

ലിഷാല്ലിനി കണാരൻ

Updated on

‌ക്വാലാലംപുർ: അനുഗ്രഹിക്കാനെന്ന വ്യാജേന മലേഷ്യൻ ക്ഷേത്രത്തിലെ ഇന്ത്യൻ പുരോഹിതൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇന്ത്യൻ വംശജയായ നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. സെപാങ്ങ് സാലക് ടിങ്കി മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിക്കെതിരേയാണ് ആരോപണം. ശനിയാഴ്ചയാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി നടി സ്ഥിരമായി മാരിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. അമ്മ ഇന്ത്യയിലേക്ക് പോയതിനാൽ ശനിയാഴ്ച ഒറ്റയ്ക്കാണ് ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രദർശനത്തിനിടെ പുരോഹിതൻ തീർഥവും പൂജിച്ച ചരടും നൽകി. പ്രത്യേക അനുഗ്രഹത്തിനായി അൽപം കാത്തിരിക്കാനും ക്ഷേത്രത്തിനരികിലെ മറ്റൊരു ഓഫിസ് മുറിയിലേക്ക് എത്താനും ആവശ്യപ്പെട്ടു. മുറിയിൽ വച്ച് വെള്ളത്തിൽ രൂക്ഷമായ ഗന്ധമുള്ള എന്തോ വസ്തു കലക്കിയതിനു ശേഷം ഇതു സാധാരണക്കാർക്കു കൊടുക്കാറില്ലെന്നും ഇന്ത്യയിൽ നിന്ന് പ്രത്യേകം എത്തിച്ചതാണെന്നും പറഞ്ഞതിനു ശേഷം മുഖത്തേക്ക് തളിച്ചു.

വെള്ളം തളിച്ച പാടെ കണ്ണുകൾ തുറക്കാനാകാത്ത വിധം നീറിത്തുടങ്ങി. ആ സമയത്ത് പൂജാരി വസ്ത്രത്തിനുള്ളിലൂടെ മാറിടത്തിൽ സ്പർശിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ പറ്റിയില്ലെന്നും പക്ഷേ പിന്നീടുള്ള ദിവസങ്ങൾ കടുത്ത മാനസിക സംഘർഷത്തിന്‍റേതായിരുന്നുവെന്നും നടി പറയുന്നു. വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് ക്ഷേത്രത്തിന്‍റെ സത്പേര് നില നിർത്താനായാണ് ശ്രമിച്ചതെന്ന് തോന്നിയതോടെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടാൻ തീരുമാനിച്ചതെന്നും താരം പറയുന്നു. ക്ഷേത്രത്തിന്‍റെ പേരും ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021ൽ മിസ് ഗ്രാൻഡ് മലേഷ്യ കിരീടം നേടിയ ലിഷാല്ലിനി ടെലിവിഷൻ അവതാരകയായും ശ്രദ്ധേയയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com