

ജഗൻമോഹൻ റെഡ്ഡി
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്.
പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ജഗൻമോഹൻ. ഇതിനിടെയാണ് അരും കൊല. ആക്രമണത്തിനിടെ ജഗൻമോഹൻ റെഡ്ഡി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന്‍റെ കാരണം വ‍്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.