വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

ഐപി അഡ്രസ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Kannur native arrested for sending obscene message to Women's Commission chairperson

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

file

Updated on

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് മുയ്യം സ്വദേശി പുത്തൻവീട്ടിൽ ജഗദീഷിനെ (37) തിരുവനന്തപും സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐപി അഡ്രസ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇയാളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി സ്ത്രീകൾക്ക് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണഅട്.

logo
Metro Vaartha
www.metrovaartha.com