karanata 4 yr old kid raped

നാലു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി; കുഞ്ഞ് ഐസിയുവിൽ

representative image

നാലു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി; കുഞ്ഞ് ഐസിയുവിൽ

കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
Published on

ബംഗളൂരു: കര്‍ണാടകയിലെ ബീദറില്‍ 4 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. നഴ്‌സറി വിദ്യാര്‍ഥിയായ കുഞ്ഞ് വീട്ടിൽ തിരിച്ചെത്തി വസ്ത്രംമാറ്റുന്നതിനിടെയാണ് കുഞ്ഞിന്‍റെ അമ്മ ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് ബീദറിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ കുഞ്ഞ് ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com