കാസർഗോഡ് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരേ കേസ്

ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വ്യക്തമാക്കുകയായിരുന്നു
kasargod docter raped 13 years old girl
കാസഗോഡ് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചു

കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചതായി പരാതി. ഡോക്‌ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയ്ക്കെതിരേ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വ്യക്തമാക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.