വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസുകാരനെതിരെ ബലാത്സംഗ പരാതിയുമായി ഡോക്‌ടർ

തിരുവനന്തപുരം സ്വദേശിയായ തൃശൂർ ഐ.ആർ. ബറ്റാലിയനിലെ പൊലീസുകാരനെതിരെയാണ് പരാതി
Tortured by promise of marriage; Doctor filed a rape complaint against the policeman
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസുകാരനെതിരെ ബലാത്സംഗ പരാതിയുമായി ഡോക്‌ടർrepresentative image
Updated on

തിരുവനന്തപുരം: പൊലീസുകാരനെതിരെ ബലാത്സംഗ പരാതിയുമായി കൊച്ചി സ്വദേശിനിയായ ഡോക്‌ടർ. വിവാഹ വാഗ്ദാനം നൽകി ഡോക്‌ടറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ തൃശൂർ ഐ.ആർ. ബറ്റാലിയനിലെ പൊലീസുകാരനെതിരെയാണ് പരാതി. ഡോക്‌ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത് തുടർന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി തിരുവനന്തപുരം തമ്പാനൂർ പരിസരത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം.

കുറ്റാരോപിതനായ പൊലീസുകാരൻ ഒളിവിൽ കഴിയുകയാണെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിന് പുറത്തേക്ക് കടക്കാൻ സാധ‍്യതയുള്ളതായും പൊലീസ് പറഞ്ഞു.

യുവതിക്ക് വിവാഹ വാഗ്ദാനം നൽകുമ്പോൾ ഇയാൾ വിവാഹിതനാണെന്ന കാര‍്യം മറച്ചുവച്ചതായി പരാതിയിൽ പറയുന്നുണ്ട്. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com