ബിലാലിന്‍റെ ഫോണിൽ അനവധി യുവതികളുടെ ചിത്രങ്ങൾ; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സെക്സ് റാക്കറ്റ് പ്രവർത്തനം ആരംഭിച്ചത് 5 വർഷം മുൻപാണെന്നും ദുബായ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെന്നും അന്വേഷണ സംഘം കണ്ടെത്തി
kochi sex racket case updates

കേസിലെ പ്രതികൾ

Updated on

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ സെക്സ് റാക്കറ്റും മനുഷ‍്യക്കടത്തും നടത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെക്സ് റാക്കറ്റ് പ്രവർത്തനം ആരംഭിച്ചത് 5 വർഷം മുൻപാണെന്നും ദുബായ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിലെ പ്രതികളിലൊരാളായ ബിലാൽ എന്ന ശ്രീകുമാറിന്‍റെ മൊബൈൽ ഫോണിൽ നിന്നും അനവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഒരുമിച്ചിരുത്തി ചോദ‍്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. യുവതികളെ ദുബായിലെത്തിച്ച ശേഷം ബലമായി തടങ്കലിൽ പാർപ്പിച്ച് ആവശ‍്യക്കാർക്ക് ഇവരുടെ ചിത്രങ്ങൾ അ‍യച്ചുകൊടുക്കും. ശേഷം ഡീൽ ഉറപ്പിച്ച ശേഷം ആവശ‍്യക്കാരെത്തി യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കും.

പീഡനത്തിന്‍റെ ദൃശ‍്യങ്ങൾ യുവതികളെ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നു. അതിക്രൂരമായ പീഡനങ്ങളാണ് യുവതികൾക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ രണ്ടു പേർ വിദേശത്താണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

logo
Metro Vaartha
www.metrovaartha.com