മുത്തശ്ശിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചത് അമ്മ പറഞ്ഞിട്ട്, ചെറുമകൾ അറസ്റ്റിൽ

അമ്മ പറഞ്ഞിട്ടാണ് മുത്തശ്ശിയുടെ മേലെ തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത
kollam granddaughter arrested for boiled water attack on grandmother

അമൃത, അമ്മ അശ്വതി

Updated on: 

കൊല്ലം: സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃത (18) ആണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ പെൺകുട്ടിയുടെ അമ്മ അശ്വതി (37) ഒളിവിലാണ്.

അമ്മ പറഞ്ഞിട്ടാണ് മുത്തശ്ശിയുടെ മേലെ തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പറഞ്ഞു. കേസിൽ അമൃതയാണ് ഒന്നാം പ്രതി. ഈ മാസം 26നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണി (61)ക്കാണ് പൊള്ളലേറ്റത്. സിറ്റൈട്ടിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോൾ ചികിത്സയിലാണ്.

സംഭവം നടന്നതിനു പിന്നാലെ അമൃതയെ അശ്വതി ഭർത്താവിന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമൃതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അശ്വതിയെ കണ്ടെത്താനായിട്ടില്ല. അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. അമൃതയാണ് കേസിൽ ഒന്നാം പ്രതി. നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.

logo
Metro Vaartha
www.metrovaartha.com