
യാത്രക്കാരിക്കു നേരെ അതിക്രമം; കെഎസ്ആർടിസി കണ്ടക്റ്റർ കസ്റ്റഡിയിൽ
Representative image
ഒറ്റപ്പാലം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ മോശമായി പെരുമാറിയെന്ന് കാണിച്ച് യാത്രക്കാരി നൽകിയ പരാതിയിൽ കണ്ടക്റ്റർ കസ്റ്റഡിയിൽ. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന ബസിൽ വച്ചാണ് സംഭവം.
ഗുരുവായൂർ സ്വദേശിയായ പെൺകുട്ടിയുടെ അടുത്തിരുന്നിരുന്ന കണ്ടക്റ്റർ മോശമായി പെരുമാറിയെന്നാണ് ആരോപണം. പെൺകുട്ടി ഉടൻ തന്നെ പൊലീസിന്‍റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. കണ്ടക്റ്ററെ ചോദ്യം ചെയ്തു വരുകയാണ്.