എംഡിഎംഎ ഇടപാടിനായി കൈപ്പറ്റിയത് ലക്ഷങ്ങൾ; പൊലീസിനെ ഞെട്ടിച്ച് അധ്യാപികമാർ

എംഡിഎംഎ ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു
Lakhs received for MDMA deal; female teachers arrested

കാവ്യ

Updated on

വടകര: എംഡിഎം ഇടപാടുകൾക്കായിം അധ്യാപികമാരുടെ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയിരിക്കുകയാണ് വടകര പൊലീസ്. വിദ്യാർഥികളുമായി നേരിട്ട് ബന്ധമുള്ള അധ്യാപികമാർ പോലും ലഹരി മാഫിയയുടെ കണ്ണികളായി മാറിയെന്നത് ആശങ്കാജനകമാണ്.

പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കൂരാച്ചുണ്ട് കൊല്ലനാരി കെ. കാവ്യ (29) സ്പെഷ്യലിസ്റ്റ് അധ്യാപിക മരുതോങ്ക സ്വദേശിയായ കീർത്തന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജൂലൈ 11നാണ് കീർത്തനയെ അറസ്റ്റ് ചെയ്ത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കാവ്യയും പിടിയിലായത്.

എംഡിഎംഎ ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പണം ലഭിച്ചു കഴിഞ്ഞാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ നൽകും. അവിടെയെത്തിയാൽ മറ്റൊരാൾ വഴി ലഹരി കൈമാറും. വിൽപ്പനക്കാരുടെയും ആവശ്യക്കാരുടെയും ഇടനിലക്കാരിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. 2000 രൂപ വീതമാണ് കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. ഈ പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാവ്യയുടെ അക്കൗണ്ടിലേക്കും പല ഇടങ്ങളിൽ നിന്ന് പണം എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.

ഇരുവരും എംഡിഎംഎ വിൽപ്പനക്കാരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നോ എന്നതിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിനു പിന്നാലെ ബിആർസിയിൽ നിന്ന് കീർത്തനയെ പിരിച്ചു വിട്ടു. കരാറടിസ്ഥാനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കാവ്യയെ പിരിച്ചു വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ബിആർസി അധികൃതർ പറയുന്നു.

വടകര സ്വദേശിയായ സഫ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനുപിന്നാലെയാണ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്. സഫ്വാൻ എംഡിഎംഎക്കു വേണ്ടി പണം നൽകിയിരുന്നത് കീർത്തനയ്ക്കായിരുന്നു.

logo
Metro Vaartha
www.metrovaartha.com