ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ അജ്ഞാത സംഘം വെടിയുതിർത്തു

ഡൽ‌ഹിയിലെ മാർഗട്ട് വാലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.
lawrence bishnoi lawyer attacked

ദീപക് ഖത്രി

Updated on

ന‍്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകൻ ദീപക് ഖത്രി സഞ്ചരിച്ചിരുന്ന കാറിനു നേരെ അജ്ഞാതർ വെടിയുതിർത്തു. ഡൽ‌ഹിയിലെ മാർഗട്ട് വാലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.

ആക്രമണം നടക്കുന്ന സമയം കാറിനുള്ളിൽ അഞ്ച് പേർ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒരാൾക്ക് മാത്രമാണ് പരുക്കേറ്റിട്ടുള്ളത്. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനെ പിന്തുടർന്നെത്തിയ സംഘം നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ദീപക്കിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com