

അമൃത, ധനുഷ്
ബംഗളൂരു: പ്രണയിച്ചിരുന്ന യുവാവിന്‍റെ സഹോദരന്‍റെ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. 22 വയസുള്ള അമൃതയാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ജൂലൈ 13ന് കർണാടകയിലെ കോടിഹള്ളിയിൽ വച്ചാണ് ആക്രമണം നടന്നത്. അയൽ വീട്ടിൽ താമസിച്ചിരുന്ന ധനുഷ് എന്ന യുവാവുമായി അമൃത അടുപ്പത്തിലായിരുന്നു. എന്നാൽ ഏറെ വൈകിയാണ് ധനുഷ് വിവാഹ മോചിതനാണെന്ന് അമൃത അറിയുന്നത്.
തുടർന്ന് അമൃത പ്രണയത്തിൽ നിന്ന് പിന്മാറി. ഇക്കാര്യം അറിഞ്ഞ ധനുഷിന്‍റെ സഹോദരൻ സൂര്യ അമൃതയെ സംസാരിക്കാൻ വേണ്ടി വിളിച്ചു വരുത്തുകയായിരുന്നു. വാക്കു തർക്കത്തെത്തുടർന്ന് സൂര്യ അമൃതയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു.
സൂര്യയെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ആശുപത്രിയിലെത്തിച്ച അമൃത ജൂലൈ 15നാണ് മരണത്തിന് കീഴടങ്ങിയത്. ധനുഷിനും സൂര്യക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.