കൊച്ചിയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കപ്പലിലെ മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വശീകരിക്കുകയായിരുന്നു
A nine-year-old girl was sexually assaulted during a ship voyage to Kochi.

കൊച്ചിയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Representative Image
Updated on: 

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ ഒൻപതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശി സയ്യിദ് മുഹമ്മദ് നൗഫലാണ് അറസ്റ്റിലായത്.

പെൺകുട്ടി അമ്മയ്ക്കൊപ്പമാണ് കപ്പലിൽ യാത്ര ചെയ്തിരുന്നത്. അസുഖത്തെ തുടർന്ന് അമ്മ വിശ്രമിക്കുകയായിരുന്ന സമയത്ത് കപ്പലിലെ മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വശീകരിക്കുകയായിരുന്നു.

തുടർന്ന് കപ്പലിന്‍റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ കപ്പലിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ പ്രതിയെ തടഞ്ഞുവച്ചു.

കപ്പൽ കൊച്ചിയിലെത്തിയതോടെ നൗഫലിനെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറി. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com