പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 20 വര്‍ഷം കഠിനതടവ്

ഹൈദരാബാദിലെ ഷഹീന്‍ നഗറിലാണ് സംഭവം
Madrasa teacher sentenced to 20 years in prison in POCSO case

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 20 വര്‍ഷം തടവ്

Updated on

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചു. ഹൈദരാബാദിലെ ഷഹീന്‍ നഗറിലാണ് സംഭവം.

മദ്രസ അധ്യാപകനായ സൈദ് നദീമിനെ (22)യാണ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വന്നിരുന്ന 11കാരനെയാണ് പ്രതി പീഡിപ്പിച്ചത്. തുടര്‍ന്ന് മദ്രസയില്‍ പോകാതിരുന്നതോടെ വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധ്യാപകനായ സൈദ് തന്നെ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടി രക്ഷിതാക്കളെ അറിയിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com