ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചു; മേജർ രവിക്കെതിരേ കേസ്

സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മേജർ രവിയുടെ തണ്ടർഫോഴ്സെന്ന സ്ഥാപനത്തിനെതിരേയുള്ള പരാതി.
Major Ravi
മേജർ രവി
Updated on

തൃശൂർ: ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചുവെന്ന പരാതിയിൽ സംവിധായകൻ മേജർ രവിക്കെതിരേ കേസ്. കോടതി നിർദേശത്തെത്തുടർന്ന് ഇരിങ്ങാലക്കുട പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മേജർ രവിയുടെ തണ്ടർഫോഴ്സെന്ന സ്ഥാപനത്തിനെതിരേയുള്ള പരാതി.

സ്ഥാപനത്തിന്‍റെ സഹ ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ധനകാര്യസ്ഥാപനത്തിന്‍റെ സ്വത്തു വകകൾക്ക് സുരക്ഷ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയതിനു ശേഷം സേവനങ്ങൾ നൽകിയില്ലെന്നും പണം തിരിച്ചു നൽകിയില്ലെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മേജർ രവി, അനിൽകുമാർ, അനിൽകുമാർ നായർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com