കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ഹോണ്ട സിറ്റിയാണ് മോഡിഫൈ ചെയ്ത് നിരത്തിൽ ഇറക്കിയത്.
malayali modified car silencer shoot flames, one lakh fine

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

Updated on

ബംഗളൂരു: സൈലൻസറിൽ നിന്ന് തീ വരുന്ന വിധത്തിൽ കാർ മോഡിഫൈ ചെയ്ത മലയാളി വിദ്യാർഥിക്ക് ബംഗളൂരുവിൽ 1.1 ലക്ഷം രൂപ പിഴ. യെലഹാങ്ക റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. റോഡിലെ ട്രാഫിക്കിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്‍റെ സൈലൻസറിൽ നിന്ന് തീ വരുന്നതിന്‍റെ വിഡിയോ ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള വിദ്യാർഥിയാണ് കാറിന്‍റെ ഉടമസ്ഥൻ എന്നാണ് റിപ്പോർട്ടുകൾ. ഹോണ്ട സിറ്റിയാണ് മോഡിഫൈ ചെയ്ത് നിരത്തിൽ ഇറക്കിയത്.

പൊതു വഴികൾ ഇത്തരത്തിലുള്ള പ്രകടനങ്ങൾക്കുള്ള ഇടമല്ലെന്നും ബംഗളൂരു ട്രാഫിക് പൊലീസ് പറയുന്നു. കാർ മോഡിഫിക്കേഷൻ ഇന്ത്യയിൽ അനുവദനീയമാണെങ്കിലും നിരവധി നിയന്ത്രണങ്ങൾ ഉണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com