അമ്മയുമായി തെറ്റായ ബന്ധമെന്ന് സംശയം; മകനെ തലയ്ക്കടിച്ച് കൊന്നയാൾ അറസ്റ്റിൽ

20 വയസുള്ള പ്രിയാൻഷു ജയ്സ്വാൾ ആണ് കൊല്ലപ്പെട്ടത്.
 man arrested for killing son over suspicion of illicit relation with mother

അമ്മയുമായി തെറ്റായ ബന്ധമെന്ന് സംശയം; മകനെ തലയ്ക്കടിച്ച് കൊന്നയാൾ അറസ്റ്റിൽ

Updated on

പ്രയാഗ്‌രാജ്: അമ്മയുമായി തെറ്റായ ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ മകനെ കൊന്നയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ചാട്ട് വാലി ഗലിയിൽ ശനിയാഴ്ചയാണ് സംഭവം. 20 വയസുള്ള പ്രിയാൻഷു ജയ്സ്വാൾ ആണ് കൊല്ലപ്പെട്ടത്. പ്രിയാൻഷുവിന്‍റെ അച്ഛൻ പപ്പു ജയ്സ്വാൾ എന്നറിയപ്പെടുന്ന ഗിരീഷ് ചന്ദ്ര ജയ്സ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തലയിൽ ഭാരമേറിയ കല്ലു കൊണ്ടടിച്ചാണ് പ്രിയാൻഷുവിനെ കൊലപ്പെടുത്തിയതെന്നും അമ്മയുമായി തെറ്റായ ബന്ധമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പപ്പു ജയ്സ്വാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com