ഓഹരി വിപണിയിൽ 4 കോടി നഷ്ടം; കടം വീട്ടാൻ യുവതിയെ തേപ്പുപെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സ്വർണം കവർന്നയാൾ അറസ്റ്റിൽ

ഗദ്ദ രാജ് കുമാർ എന്ന 41കാരനാണ് അറസ്റ്റിലായത്
Man arrested for killing woman by striking her on the head with an ironbox hyderabad

ഓഹരി വിപണിയിൽ 4 കോടി നഷ്ടം; കടം വീട്ടാൻ യുവതിയെ തേപ്പുപെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്നയാൾ അറസ്റ്റിൽ

Freepik.com
Updated on: 

മീർപേട്ട്: ഹൈദരാബാദിൽ 34കാരിയായ സ്ത്രീയെ കൊലപ്പെടുത്തുകയും അവരുടെ സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗദ്ദ രാജ് കുമാർ എന്ന 41കാരനാണ് അറസ്റ്റിലായത്.

നവംബർ 11ന് ദത്തു നഗറിലെ ശ്രീ ലക്ഷ്മി റെസിഡൻസിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ ഇവരെ പരുക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

<div class="paragraphs"><p>കൊല്ലപ്പെട്ട അനിത</p></div>

കൊല്ലപ്പെട്ട അനിത

ഇവരുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീർപേട്ട് പൊലീസ് ഭാരതീയ ന‍്യായ സംഹിതയിലെ സെഷൻ 103 (1), 305 (എ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. രാജ് കുമാറിന് ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് 4 കോടി രൂപ നഷ്ടം വന്നതായും ഇത് നികത്താൻ അനിതയുടെ സ്വർണാഭരണങ്ങൾ ലക്ഷ‍്യമിട്ടാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ‍്യക്തമാക്കി.

നവംബർ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെ രാജ് കുമാർ അനിതയുടെ വീട്ടിലെത്തി. മുഖം ഹെൽമറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു. വാതിൽ തുറന്നതോടെ രാജ് കുമാർ ഫ്ലാറ്റിനുള്ളിൽ പ്രവേശിക്കുകയും അനിതയെ തള്ളി നിലത്തിട്ട ശേഷം സ്വർണാഭരണങ്ങൾ കവരുകയും ചെയ്തു. ശേഷം തേപ്പുപെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ പരുക്കുകളാണ് മരണകാരണമെന്നാണ് വിവരം. ആക്രമണത്തിന് ഉപയോഗിച്ച തേപ്പ് പെട്ടി, അടക്കമുള്ളവ പൊലീസ് കണ്ടെടുത്തു.