മുത്തശ്ശിയെ ബലാത്സംഗം ചെയ്തു; 25കാരൻ അറസ്റ്റിൽ
file
Crime
മുത്തശ്ശിയെ ബലാത്സംഗം ചെയ്തു; 25കാരൻ അറസ്റ്റിൽ
പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഷിംല: മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ ഹിമാചൽപ്രദേശിൽ 25കാരൻ അറസ്റ്റിൽ. ഷിംലയിലെ റോഹ്രുവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിയാണ് കൊച്ചുമകനെതിരേ ബലാത്സംഗ പരാതി നൽകിയത്. ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. ജൂലൈ 3ന് വൈകിട്ട് വീട്ടിലെത്തിയ കൊച്ചു മകൻ തന്നെ ബലാത്സംഗം ചെയ്തുവെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കടന്നുകയറ്റം, കുറ്റകരമായ ഇടപെടൽ എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് പ്രണവ് ചൗഹാൻ വ്യക്തമാക്കി.