

ബാൻഡ് സെറ്റ് നശിപ്പിച്ച നിലയിൽ
പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടുന്ന കരോൾ സംഘത്തെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവാവ് അറസ്റ്റിൽ. കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച രാത്രി കരോൾ സംഘം വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കരോൾ സംഘത്തോട് മോശമായി സംസാരിക്കുകയും ബാൻഡ് സെറ്റ് നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ ഉണ്ട്.
ബാൻഡ് സെറ്റിൽ സിപിഎം എന്നെഴുതിയിരുന്നതാണ് പ്രകോപനത്തിന് കാരണം. പത്ത് മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.
വടികൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കുട്ടികൾ ഓടി രക്ഷപെടുകയായിരുന്നു. പ്രതിക്കെതിരേ മുൻപേ സമൂഹവിരുദ്ധ പ്രവർത്തനങ്ങളുടേ പേരിൽ കേസുണ്ട്.