കുടുംബകോടതിക്കു മുന്നിൽ വച്ച് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കുടുംബകോടതിക്കു മുന്നിൽ വച്ച് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കുടുംബകോടതിക്കു മുന്നിൽ വച്ച് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഓട്ടോയിലെത്തിയ ബൈജുമോൻ ആദ്യം ദിൽഷയെ ഓട്ടോ കൊണ്ട് ഇടിച്ച് താഴെ വീഴ്ത്തിയിരുന്നു
Published on

മലപ്പുറം: കുടുംബകോടതിക്കു മുന്നിൽ വച്ച് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പോരൂർ കിഴക്കേക്കര വീട്ടിൽ കെ.സി. ബൈജു മോനാണ് (28) അറസ്റ്റിലായത്. വെട്ടു കൊണ്ട് മാരകമായി പരുക്കേറ്റ കാവനൂർ ചെരങ്ങക്കുണ്ടിൽ ശാന്തയെ (55) മഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ബൈജുമോന്‍റെ ഭാര്യ ദിൽഷയുടെ (34) അമ്മയാണ് ശാന്ത. ചൊവ്വാഴ്ച വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങിനെത്തി മടങ്ങുമ്പോഴാണ് സംഭവം.

ഓട്ടോയിലെത്തിയ ബൈജുമോൻ ആദ്യം ദിൽഷയെ ഓട്ടോ കൊണ്ട് ഇടിച്ച് താഴെ വീഴ്ത്തിയിരുന്നു. വീണു കിടന്ന ദിൽഷയെ ആക്രമിക്കാൻ ശ്രമിച്ച ബൈജുമോനെ ശാന്ത തടഞ്ഞു. ഇതിനിടെയാണ് ഇയാൾ ഓട്ടോയിൽ കരുതിയ വെട്ടുകത്തിയും കഠാരയുമെടുത്ത് ആക്രമണം നടത്തിയത്. ആദ്യം കഠാര കൊണ്ട് ശാന്തയുടെ മുടി മുറിക്കുകയും അതിനു ശേഷം വെട്ടു കത്തികൊണ്ട് വെട്ടുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ അഭിഭാഷകനും നാട്ടുകാരുമാണ് ഇയാളെ പിടിച്ചു വച്ചത്. ശാന്തയുടെ പരുക്ക് ഗുരുതരമാണ്. ബൈജുമോൻ ഭാര്യ ദിൽഷയ

ബൈജുമോനും ദിൽഷയും 2016ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺമക്കളുമുണ്ട്. കുറച്ചു വർഷങ്ങളായി ഇരുവരും അകൽച്ചയിലായിരുന്നു. കഴിഞ്ഞ വർഷം ദിൽഷ വിവാഹമോചനത്തിനായി കേസു കൊടുത്തു. അതിന്‍റെ ഭാഗമായുള്ള കൗൺസിലിങ്ങിനായാണ് ചൊവ്വാഴ്ച കളക്റ്ററേറ്റ് വളപ്പിലുള്ള കുടുംബകോടതിയിൽ ഇരുവരും എത്തിയത്.

logo
Metro Vaartha
www.metrovaartha.com