മദ്യവിൽപ്പനയെ എതിർത്ത യുവാവിനെ തല്ലിക്കൊന്നു; ഗ്രാമമുഖ്യൻ ഉൾപ്പെടെ പ്രതികൾ

ഗ്രാമ മുഖ്യമൻ സുരേന്ദ്ര കുമാറിന്‍റെ ബന്ധുവാണ് നാട്ടിൽ അനധികൃതമായി മദ്യം നിർമിച്ച് വിൽപ്പന നടത്തിയിരുന്നത്.
Man beaten to death by village head and others for objecting to liquor sale

ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്നു; വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു

Updated on

ഷാജഹാൻപുർ: ഗ്രാമത്തിൽ അനധിക‌ൃതമായി മദ്യം നിർമിച്ച് വിൽപ്പന നടത്തിയതിനെ എതിർത്ത യുവാവിനെ തല്ലിക്കൊന്ന കേസിൽ എട്ട് പേർക്കെതിരേ കേസ്. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ സാഹ്ബെഗ്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ താമസിച്ചിരുന്ന സുരേന്ദ്ര (30) യാണ് കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യൻ സുരേന്ദ്ര കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രാമ മുഖ്യമൻ സുരേന്ദ്ര കുമാറിന്‍റെ ബന്ധുവാണ് നാട്ടിൽ അനധികൃതമായി മദ്യം നിർമിച്ച് വിൽപ്പന നടത്തിയിരുന്നത്. സുരേന്ദ്ര ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു.

തുടർന്ന് ചർച്ചയ്ക്കെന്ന പേരിൽ സുരേന്ദ്രയെ ഗ്രാമമുഖ്യൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കല്ലുപം വടിയും കൊണ്ട് മർദിച്ച് അവശനിലയിലാക്കി.

സുരേന്ദ്രയുടെ വീട്ടുകാർ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഖ്ദേവ്, വാസുദേവ്, സതീഷ്, അമിത്, ദിലീപ്, ബിപി ഗോവിന്ദ്, സുരേന്ദ്ര കുമാർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കൂട്ടത്തിൽ ഗോവിന്ദിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com