പത്തനംതിട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടികൂടി

ജില്ലയിൽ ഇത്തരം റെയ്ഡുകൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു
പത്തനംതിട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടികൂടി
Updated on

പത്തനംതിട്ട : ഗണേഷ് ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി, ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട പ്രസ്സ് ക്ലബ്‌ റോഡിൽ സ്റ്റേഷനറി കട നടത്തുന്ന തൈക്കാവ് പുത്തൻവീട്ടിൽ ഷാജഹാൻ എം (53) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. 49 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയതിനെതുടർന്നാണ് അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലാണ് പത്തനംതിട്ട പോലീസുമായി ചേർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ജില്ലയിൽ ഇത്തരം റെയ്ഡുകൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവരും, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ അനിൽ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com