കൊല്ലം പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി

ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം
Representative image of a crime scene
Representative image of a crime scene
Updated on

കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയെയും മകളേയും യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പിന്നാലെ യുവാവ് തീകൊളുത്തി ജീവനൊടുക്കി. രൂപേഷാ (40) ണ് ഭാര്യ അജ്ഞു (27) മകൾ അരുഷ്മ (10) എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇവർ എസ് എ ടി ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്‍റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് അയല്‍‌വാസികള്‍ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടത്.

വീടിന് തീപിടുച്ചതാണെന്ന് കരുതിയ അയൽക്കാർ ആദ്യം തീയണക്കാൻ ശ്രമിക്കുകയും പിന്നാലെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീടാണ് രൂപേഷ് സ്വയം തീകൊളുത്തിയതാണെന്ന് അറിയന്നത്. ഉടനെ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെട്ടേറ്റ അഞ്ജുവും മകളും അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രൂപേഷ്. പത്തനാപുരം നടുകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

logo
Metro Vaartha
www.metrovaartha.com