

തിരുവനന്തപുരം: തലക്കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തെരുവുവാസിയായ ഷെഫീക്കാണ് മരിച്ചത്. സംഭവത്തിൽ അക്ബർ ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 7 നാണ് സംഭവം. കടവരാന്തയിൽ ഉറങ്ങുകയായിരുന്ന ഷെഫീക്കിനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.