

ഓടുന്ന ട്രെയിനിലെ വാതിൽപ്പടിയിൽ ഇരുന്നത് ചോദ്യം ചെയ്തു; യുവാവിനെ തള്ളിയിട്ട് കൊന്നു
file image
ലഖ്നൗ: ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്ന കേസിൽ ഒരാൾ പിടിയിൽ. ട്രെയിനിന്‍റെ വാതിൽപ്പടിയിൽ ഇരുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഹത്രാസ് ജില്ലാ നിവാസിയായ ജതിൻ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യാത്രക്കാരനായ ഗജേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച കാസ്ഗഞ്ച്- മഥുര പാസഞ്ചർ ട്രെയിനിലാണ് സംഭവം. ഹത്രാസിൽ നിന്ന് കുടുംബത്തിനൊപ്പമാണ് ജതിൻ കയറിയത്. ട്രെയിൻ രായ സ്റ്റേഷൻ കഴിഞ്ഞതിനു പിന്നാലെയാണ് വാതിൽപ്പടിയിൽ ഇരുന്നിതിരുന്ന ഗജേന്ദ്രയുമായി വാക്കേറ്റം ഉണ്ടായത്.
അതിനിടെ ഗജേന്ദ്ര മനപ്പൂർവം ജതിനെ പിടിച്ചു തള്ളുകയായിരുന്നു. ഗുരുതരമായ പരുക്കുകളേറ്റ ജതിൻ ഉടൻ മരിച്ചു. ഇയാളുടെ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കാമാറി.