വഴക്കിനിടെ ഭാര്യ മൊബൈൽ കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവ് മരിച്ചു

തലയ്ക്ക് അടിയേറ്റത് വീട്ടിൽ വച്ചുണ്ടായ വഴക്കിനിടെ
The young man who was killed

കൊല്ലപ്പെട്ട യുവാവ്

Updated on

ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. ഒഡീഷയിലെ ബോലൻഗിർ ജില്ലയിലാണ് സംഭവം.

വീട്ടിൽ വച്ചാണ് യുവാവും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. വഴക്ക് രൂക്ഷമായതോടെ ഭാര്യ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവാവിന്‍റെ തലയ്ക്ക് അടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില ഭേദകരമായെന്ന് കണ്ടതിനെ തുടർന്ന് ഡോക്റ്റർമാർ ഇയാളെ ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിൽ എത്തിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ തിരികെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പേരുവിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് ബോലൻഗിർ ടൗൺ പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com