

14കാരനെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; 41കാരന് 20 വർഷം കഠിന തടവ്
file
പാൽഗഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 41കാരന് 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് പാൽഗഡ് കോടതി. വസായിൽ നിന്നുള്ള മധു ധർമ ഗോവാരിയെയാണ് കുറ്റവാളിയെന്ന് കണ്ടെത്തിയത്. പ്രത്യേക ജഡ്ജി എ.എച്ച്. കാശികർ ആണ് പോക്സോ നിയമം പ്രകാരം ശിക്ഷ വിധിച്ചത്. 2020 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അയൽവീട്ടിൽ താമസിച്ചിരുന്ന 14 വയസുള്ള കുട്ടി പ്രാവിന് തീറ്റ കൊടുക്കുന്നതിനെ പ്രാവിൻ കുഞ്ഞുങ്ങളെ കാണിച്ചു തരാമെന്ന് പറഞ്ഞ കബളിപ്പിച്ച് ഗോവാരി വീട്ടിലെ ടെറസിലേക്ക് കൊണ്ടു പോകുകയായിരുന്നു.
പിന്നീട് മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി കൈ രണ്ടു കെട്ടിയതിനു ശേഷം കുട്ടിയെ പീഡിപ്പിച്ചു. രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പണം വാഗ്ദാനം ചെയ്തതായും പരാതിയിൽ ഉണ്ട്. എന്നാൽ കുട്ടി തന്‍റെ അമ്മയുടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തി.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരക്കുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു ഉപദ്രവം അസാധ്യമാണെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി തള്ളി. ആധുനിക പൊതുസ്ഥലങ്ങളിൽ 'സാക്ഷികളുടെ നിസ്സംഗത' സാധാരണയാണെന്നും, അതു കൊണ്ടു മാത്രം ഇരയുടെ മൊഴിയുടെ വിശ്വാസ്യത ഇല്ലാതാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സെക്ഷൻ 377 പ്രകാരം പത്ത് വർഷം തടവും വിധിച്ചിട്ടുണ്ട്. രണ്ട് തടവുകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.