പട്ടാപ്പകൽ പരസ്യമായി ഫുട്‌പാത്തിൽ യുവതിയെ ബലാത്സംഗം ചെയ്തു; കാഴ്ച കണ്ടും വീഡിയോ എടുത്തും ജനം

ഇത്ര ഹീനമായ അതിക്രമം പരസ്യമായി നടന്നിട്ടും തടയാൻ ആരും ശ്രമിച്ചില്ല
man gets woman drunk rapes her on public busy road in ujjain
മധ്യപ്രദേശിൽ പട്ടാപ്പകൽ പരസ്യമായി ഫുഡ്പ്പാത്തിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിrepresentative image
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാത്സംഗത്തിനിരയാക്കി. പട്ടാപ്പകൽ ഫുട്‌പാത്തിലായിരുന്നു അതിക്രമം. തിരക്കേറിയ കൊയ്‌ല പഥക് തെരുവില്‍ വച്ചാണ് സംഭവം. ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിനിരയായത്.

ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയും കേസെടുക്കുകയും ചെയ്തു. അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി. ഇത്ര ഹീനമായ അതിക്രമം തടയാൻ ആരും ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പകരം വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

പ്രതി ലോകേഷ് അറസ്റ്റിലായിട്ടുണ്ട്. യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com