

8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 20 കാരനെതിരേ പോക്സോ കേസ്
അമേഠി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരനെതിരേ കേസെടുത്തു. വിവേക് ശുക്ല എന്ന 20കാരനാണ് 8 വയസ് മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശിലെ അമേഠിയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം പാൽ മേടിക്കാനായി പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതായി ഗൗരിഗഞ്ച് ഇൻസ്പെക്റ്റർ രവി സിങ് പറഞ്ഞു.