
പൂച്ചയെ അറുത്ത് കൊന്ന് കഷണങ്ങളാക്കി തല്ലിച്ചതക്കുന്ന വിഡിയോ; യുവാവ് അറസ്റ്റിൽ
Representative image
പാലക്കാട്: പൂച്ചയെ ക്രൂരമായി കൊല്ലുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെർപ്പളശേരി സ്വദേശിയായ ഷജീറാണ് (32)അറസ്റ്റിലായിരിക്കുന്നത്. പൂച്ചയ്ക്കു ഭക്ഷണം നൽകിയ ശേഷം അതിനെ കഴുത്തറുത്തു കൊല്ലുന്നതും പിന്നീട് അതിനെ നിരവധി കഷ്ണങ്ങളാക്കി തല്ലി ചതക്കുകയും ചെയ്യുന്നത് വിഡിയോയിൽ ഉണ്ട്.
മനുഷ്യമാംസത്തേക്കാൾ രുചി പൂച്ചയും മാംസത്തിനാണെന്നും ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്. അനിമൽ ലവർ എന്നാണ് ഇൻസ്റ്റഗ്രാമിൽ തന്നെക്കുറിച്ച് ഷജീർ കുറിച്ചിരിക്കുന്നത്.മൃഗസ്നേഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഷെജീർ ടൂൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പുറത്തു വിട്ടത്. വിഡിയോ അധികം വൈകാതെ വൈറലായി. നിരവധി പേർ വിമർശിച്ചതിനെത്തുടർന്ന് വിഡിയോ നീക്കം ചെയ്തിട്ടുണ്ട്.