വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിനെ വെടി വച്ച് കൊന്നു

ഗ്രൂപ്പിൽ ഉണ്ടായ വാഗ്വാദത്തിനു പിന്നാലെ അഷ്ഫാഖ് പ്രതിയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.
Man held for killing WhatsApp group admin over removing from group

വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിനെ വെടി വച്ച് കൊന്നു

Updated on

ന്യൂഡൽഹി: വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ കുപിതനായ യുവാവ് ഗ്രൂപ്പ് അഡ്മിനെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ചയാണ് സംഭവം. മുഷ്താഖ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ അഷ്ഫാഖ് ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും ഒരേ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഗ്രൂപ്പിൽ ഉണ്ടായ വാഗ്വാദത്തിനു പിന്നാലെ അഷ്ഫാഖ് പ്രതിയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഇതിൽ കുപിതനായ പ്രതി തോക്കുമായി ചെന്ന് അഷ്ഫാഖിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ അഷ്ഫാഖ് മരിച്ചു. വാട്സാപ്പിൽ ഉണ്ടായ കലഹത്തെക്കുറിച്ച് വീട്ടുകാർക്കോ ബന്ധുക്കൾക്കോ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് അഷ്ഫാഖിന്‍റെ സഹോദരൻ പറയുന്നു.

വെടി വച്ചതിനു പിന്നാലെ സ്ഥലം വിട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു. ദുർബലമായ നിയമങ്ങൾ മൂലം അപകടകരമായ ആയുധങ്ങൾ ആർക്കും കൈവശം വയ്ക്കാവുന്ന അവസ്ഥയാണിപ്പോൾ പാക്കിസ്ഥാനിലുള്ളതെന്ന് ആരോപണം ഉയരുന്നുണ്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com